ഓണം ബംപർ രണ്ടാം സമ്മാനം പാലായിൽ വിറ്റ ടിക്കറ്റിന്

0

ഓണം ബംപർ രണ്ടാം സമ്മാനം പാലായിൽ വിറ്റ ടിക്കറ്റിന്. സമ്മാനാർഹനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ ടിജി 270912 നമ്പറിനാണ്. പാലായിൽ കാൽനടയായി ടിക്കറ്റ് വിറ്റയാളിൽ നിന്നു ടിക്കറ്റ് വാങ്ങിയ ആൾക്കാണു സമ്മാനം അടിച്ചിരിക്കുന്നത്. ഭരണങ്ങാനം ചിറ്റിലപ്പള്ളി പാപ്പച്ചൻ (70) മീനാക്ഷി ലക്കി സെന്ററിൽ നിന്നു വാങ്ങി വിൽപന നടത്തിയ ടിക്കറ്റാണിത്.

10 വർഷമായി പാപ്പച്ചൻ ലോട്ടറി ടിക്കറ്റ് വിൽപന രംഗത്തുണ്ട്. ഇതിനു മുൻപ് ഇദ്ദേഹം വിറ്റ ടിക്കറ്റിന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനത്തുമാണ് ടിക്കറ്റ് വിൽപന.

അതേസമയം, ഭരണങ്ങാനം സ്വദേശിക്കാണ് രണ്ടാം സമ്മാനമെന്നു പ്രചരിച്ചിരുന്നു. മാധ്യമങ്ങൾ ഉൾപ്പെടെ ഇദ്ദേഹത്തെ അന്വേഷിച്ച് എത്തിയെങ്കിലും ലോട്ടറി അടിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ വീട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here