പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒന്നാം തിയതി പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂരിൽ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു

0

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒന്നാം തിയതി പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂരിൽ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തേണ്ടതാണ്. വ്യാഴാഴ്ച അങ്കമാലി മുതൽ മുട്ടം വരെയും , എം.സി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും , എയർപോർട്ട് റോഡിലും ഉച്ചക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ടയ്നർ, ഗുഡ്സ് വാഹനങ്ങളും ഈ സമയം അനുവദനീയമല്ല. അങ്കമാലിയിൽ നിന്ന് പെരുമ്പാവൂരിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവർ മഞ്ഞപ്ര ,കോടനാട്, വഴിപോകേണ്ടതാണ്. വിമനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here