ഹർത്താൽ ദിനത്തിൽ തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം

0

ഹർത്താൽ ദിനത്തിൽ തോക്ക് ചൂണ്ടി നടുറോഡിൽ യുവാവിന്‍റെ അഭ്യാസം. പൊന്നാനി കറുകത്തിരുത്തി സ്വദേശി തൈവളപ്പിൽ ആഷിഖ് റഹ്മാൻ (30) ആണ് ആലിങ്ങൽ അങ്ങാടിയിൽ തോക്കുകാട്ടി പ്രദേശത്തുള്ളവരെ പരിഭ്രാന്തിയിലാക്കിയത്. പൊന്നാനിയിൽ നിന്നു കൂട്ടായിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയാണ് ആഷിഖ് റഹ്മാൻ ആലിങ്ങലിലെത്തിയത്.

സംസാരത്തിൽ പന്തികേട് തോന്നിയ ബൈക്ക് യാത്രികൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തിരൂരിൽ നിന്നു സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പൊലീസ് ആലിങ്ങലിലെത്തി. പൊലീസ് എത്തിയതോടെ യുവാവ് അരയിൽനിന്ന് തോക്കെടുത്ത് പൊലീസിന് നേരെ ചൂണ്ടി.

പൊലീസിനെ കണ്ടയുടനെ സമീപത്തുള്ള ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവസരോചിതമായ ഇടപെടൽ മൂലം കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സംഘം മൽപിടിത്തത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തുകയും തിരൂർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. കൈയിലുള്ള തോക്ക് കളിത്തോക്കാണെന്നും യുവാവ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു

Leave a Reply