28 ദിവസത്തേക്കല്ല; ഇനി എല്ലാ മാസവും ഓരേ തീയതിയിൽ മൊബൈൽ റീചാർജ് ചെയ്യാം; പുതിയ തീരുമാനം ഇങ്ങനെ..

0

ന്യൂഡൽഹി: ഇനി എല്ലാ മാസവും ഓരേ തീയതിയിൽ മൊബൈൽ റീചാർജ് ചെയ്യാം. ടെലികോം കമ്പനികൾ 28 ദിവസത്തേക്കുള്ള കാലാവധി പ്ലാനുകൾ അവസാനിപ്പിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടഭേദഗതിക്ക് പിന്നാലെയാണ് നടപടി.

ഇതോടെ 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനും, എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്നതുമായ റീചാർജ് പ്ലാനും ആരംഭിച്ചു. ഇതുവരെ പ്രതിമാസ റീചാർജ് ആയി ലഭിച്ചിരുന്നത് 28 ദിവസം കാലാവധിയുള്ള പ്ലാനുകളാണ്. ഇത് കൂടുതൽ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ തന്ത്രമാണെന്ന പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറിൽ ഭേദഗതി വരുത്തിയത്.

28 ദിവസമാണ് ഒരു മാസമെന്നു കണക്കാക്കിയാൽ ഒരു വർഷം 13 മാസമുണ്ടാകും. ചുരുക്കത്തിൽ ഓരോ വർഷവും ഒരു മാസത്തെ പണം അധികമായി ടെലികോം കമ്പനികൾക്ക് നൽകണമായിരുന്നു. ഇതേതുടർന്നാണ് എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനുകൾ വേണമെന്ന നിർദേശം ഉയർന്നത്.

ചില മാസങ്ങളിൽ 30 ദിവസവും ചിലതിൽ 31 ദിവസവും ഫെബ്രുവരിയിൽ 28/29 ദിവസവുമുള്ളതിനാൽ ഒരേ തീയതിയിൽ റീചാർജ് സാധ്യമല്ല. അങ്ങനെയെങ്കിൽ ആ മാസങ്ങളിലെ അവസാന ദിവസത്തെ തീയതി വേണം പരിഗണിക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here