ജോഡോ യാത്രക്ക് പ്രവർത്തകരില്ല; ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ

0

ബെം​ഗളൂരു: കർണാടക കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം രൂക്ഷമായതോടെ രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും പ്രതിസന്ധിയിലാണ്. സംസ്ഥാന കോൺ​ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ തന്നെയാണ് ജോഡോ യാത്രക്ക് പ്രവർത്തകരെ കിട്ടാനില്ലെന്ന് വ്യക്തമാക്കിയത്.

ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ യോ​ഗത്തിൽ ചോദിച്ചു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് സിദ്ധരാമയ്യയോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ പറഞ്ഞു. മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ് ആർ വി ദേശ്പാണ്ഡെ.

Leave a Reply