എന്‍.ഐ.എ. റെയ്‌ഡില്‍ കേരളത്തില്‍നിന്നു കസ്‌റ്റഡിയിലെടുത്തത്‌ പോപ്പുലര്‍ ഫ്രണ്ട്‌ ദേശീയ പ്രസിഡന്റ്‌ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ഉള്‍പ്പെടെ 25 നേതാക്കളെ

0

എന്‍.ഐ.എ. റെയ്‌ഡില്‍ കേരളത്തില്‍നിന്നു കസ്‌റ്റഡിയിലെടുത്തത്‌ പോപ്പുലര്‍ ഫ്രണ്ട്‌ ദേശീയ പ്രസിഡന്റ്‌ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം ഉള്‍പ്പെടെ 25 നേതാക്കളെ. ഇവരില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ 11 പേരെ കൊച്ചിയിലെ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കും. സലാമും നസറുദ്ദീനും ഉള്‍പ്പെടെ മറ്റ്‌ 14 പ്രതികളെ വിശദമായി ചോദ്യംചെയ്യാന്‍ ഡല്‍ഹിയിലേക്കു കൊണ്ടുപോകും.
കരമന അഷ്‌റഫ്‌ മൗലവി, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ്‌ അഹമ്മദ്‌, ഷിയാസ്‌, അന്‍സാരി, മുജീബ്‌, നജ്‌മുദ്ദീന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍, ഉസ്‌മാന്‍, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണു കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുന്നത്‌. ആസിഫ്‌ മിര്‍സ, ഒ.എം.എ. സലാം, ദേശീയ വൈസ്‌ പ്രസിഡന്റ്‌ അബ്‌ദു റഹ്‌മാന്‍, പി. കോയ, അനീസ്‌ അഹമ്മദ്‌, അഫ്‌സര്‍ പാഷ, അബ്‌ദുല്‍ വാഹിദ്‌, ജസീര്‍, ഷഫീര്‍, അബൂബക്കര്‍, സംസ്‌ഥാന പ്രസിഡന്റ്‌ സി.പി. മുഹമ്മദ്‌ ബഷീര്‍, നസറുദ്ദീന്‍ എളമരം, തമിഴ്‌നാട്‌ സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ്‌ ഷാഹിബ്‌ എന്നിവരെ ഡല്‍ഹിയിലേക്കു കൊണ്ടുപോകും. പ്രതികളില്‍ എട്ടുപേരെ ഇന്നലെത്തന്നെ ഡല്‍ഹിക്കു കൊണ്ടുപോയെന്നാണു സൂചന.
സംസ്‌ഥാനത്തു പോപ്പുലര്‍ ഫ്രണ്ട്‌ ഓഫീസുകളും നേതാക്കളുടെ വീടുകളുമടക്കം എഴുപതോളം കേന്ദ്രങ്ങളിലാണ്‌ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ റെയ്‌ഡ്‌ നടന്നത്‌. ഝാര്‍ഖണ്ഡില്‍നിന്നുള്ള കേന്ദ്രസേന സുരക്ഷയൊരുക്കി. ഒ.എം.എ. സലാമിനെ മലപ്പുറം, മഞ്ചേരി കിഴക്കേത്തലയിലെ വീട്ടില്‍നിന്നും നസറുദ്ദീന്‍ എളമരത്തെ വാഴക്കാട്‌ എളമരത്തുനിന്നും സി.പി. മുഹമ്മദ്‌ ബഷീറിനെ തിരുനാവായ എടക്കുളത്തുനിന്നും സംസ്‌ഥാന സെക്രട്ടറി കെ. മുഹമ്മദലിയെ വളാഞ്ചേരിയിലെ വീട്ടില്‍നിന്നുമാണു കസ്‌റ്റഡിയിലെടുത്തത്‌.
ദേശീയ ജനറല്‍ സെക്രട്ടറി അനീസ്‌ അഹമ്മദ്‌, വൈസ്‌ പ്രസിഡന്റ്‌ ഇ.എം. അബ്‌ദു റഹ്‌മാന്‍, സെക്രട്ടറിമാരായ അഫ്‌സര്‍ പാഷ, വാഹിദ്‌ സേട്ട്‌, അഡ്വ. യൂസുഫ്‌ (തമിഴ്‌നാട്‌), മിനറുല്‍ ഹഖ്‌, ദേശീയ സമിതിയംഗങ്ങളായ ബാദുഷ (കര്‍ണാടക), ആസിഫ്‌ (രാജസ്‌ഥാന്‍), വാഹിദ്‌ പേട്ട എന്നിവരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍നിന്നു കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാനസമിതി ഓഫീസിലെ മുന്‍ അക്കൗണ്ടന്റ്‌ താനൂര്‍ സ്വദേശി കെ.പി. ജസീറിനെ വീട്ടില്‍നിന്നു പിടികൂടി. അടൂര്‍, ഈരാറ്റുപേട്ട, വയനാട്‌, കാസര്‍ഗോഡ്‌ തുടങ്ങി പി.എഫ്‌.ഐ. ശക്‌തികേന്ദ്രങ്ങളിലെല്ലാം ദ്രുതകര്‍മസേനയെ വിന്യസിച്ചായിരുന്നു പരിശോധന.
കോഴിക്കോട്ടെ ആസ്‌ഥാനമന്ദിരത്തില്‍നിന്നു രേഖകളും നോട്ടീസുകളും ലാപ്‌ടോപ്പുകളുമടക്കം പിടിച്ചെടുത്തു. കാസര്‍ഗോട്ട്‌ പി.എഫ്‌.ഐ. ബന്ധമുള്ള ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ഓഫീസിലും പരിശോധന നടന്നു. കണ്ണൂര്‍, കോഴിക്കോട്‌, മഞ്ചേരി, മാനന്തവാടി, ഈരാറ്റുപേട്ട തുടങ്ങിയ സ്‌ഥലങ്ങളില്‍ പി.എഫ്‌.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തേത്തുടര്‍ന്ന്‌ ഗതാഗതം തടസപ്പെട്ടു. കണ്ണൂരില്‍ പ്രതിഷേധക്കാരെ അറസ്‌റ്റ്‌ ചെയ്‌തുനീക്കുന്നതിനിടെ സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫറുടെ തലയ്‌ക്കു പരുക്കേറ്റു.
തിരുവനന്തപുരം, മണക്കാട്ട്‌ പി.എഫ്‌.ഐ. ജില്ലാ കമ്മിറ്റി ഓഫീസിലും നേതാവ്‌ അഷ്‌റഫ്‌ മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടന്നു. നാല്‌ മൊബൈല്‍ ഫോണുകളും മൂന്ന്‌ ബുക്കുകളും ആറ്‌ ലഘുലേഖകളും പിടിച്ചെടുത്തതായി സൂചന. തൃശൂര്‍ ചാവക്കാട്‌ തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലും സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്‌മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്‌ഡ്‌ നടന്നു. ഉസ്‌മാനെയും പി.എഫ്‌.ഐ. സംസ്‌ഥാനസമിതിയംഗം യഹിയ തങ്ങളെയും കസ്‌റ്റഡിയിലെടുത്തു. മുമ്പ്‌ ആലപ്പുഴയില്‍ വിദ്വേഷമുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ടും യഹിയ തങ്ങള്‍ അറസ്‌റ്റിലായിരുന്നു.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തുമായി ഒരാളെ അറസ്‌റ്റ്‌ ചെയ്യുകയും മൂന്നുപേരെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. വണ്ടന്‍പതാല്‍ സ്വദേശി നെജുമുദീനാണ്‌ അറസ്‌റ്റിലായത്‌. ഇയാളുടെ ലാപ്‌ടോപ്പ്‌, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. ഈരാറ്റുപേട്ടയില്‍ ഡിവിഷന്‍ പ്രസിഡന്റ്‌ എം.എം. മുജീബ്‌, എറണാകുളം സോണല്‍ സെക്രട്ടറി എം.എച്ച്‌. ഷിഹാസ്‌ , നഗരസഭാ കൗണ്‍സിലര്‍ ഇ.പി.

Leave a Reply