അതിതീവ്ര മഴ ഈ വര്‍ഷം പൊതുമരാമത്ത്‌ വകുപ്പിനു 300 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌

0

അതിതീവ്ര മഴ ഈ വര്‍ഷം പൊതുമരാമത്ത്‌ വകുപ്പിനു 300 കോടി രൂപയുടെ നഷ്‌ടം വരുത്തിയെന്ന്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌. ഇൗ പശ്‌ചാത്തലത്തില്‍ വകുപ്പിനു പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കു മന്ത്രിയോട്‌ പരാതികള്‍ പറയാനുള്ള റിങ്‌ റോഡ്‌ ഫോണ്‍-ഇന്‍ പരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്‌ച ലഭിക്കേണ്ട മഴയാണ്‌ ഇപ്പോള്‍ ഒന്ന്‌ രണ്ട്‌ ദിവസത്തില്‍ കിട്ടുന്നത്‌. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ 11 വരെ 373 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണഗതിയില്‍ കിട്ടേണ്ടതിനേക്കാള്‍ 35% കൂടുതല്‍. ഓഗസ്‌റ്റ്‌ ഒന്നു മുതല്‍ അഞ്ചുവരെ ലഭിച്ചത്‌ 126% അധികമാണ്‌. ഓഗസ്‌റ്റ്‌ 22 മുതല്‍ 24 വരെ 190% അധികമഴയും ഓഗസ്‌റ്റ്‌ 28 മുതല്‍ സെപ്‌റ്റംബര്‍ ഒന്നുവരെ 167% അധികമഴയുമാണ്‌ കേരളത്തിന്‌ ലഭിച്ചത്‌.
അതിതീവ്ര മഴയുടെ അളവ്‌ ഉള്‍ക്കൊള്ളാന്‍ ഭൂമിക്കും റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകള്‍ക്കും കഴിയാതെ വരുമ്പോഴാണ്‌ റോഡുകള്‍ തകരുന്നത്‌. ഭാവിയില്‍ റോഡ്‌ നിര്‍മാണത്തിനു പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply