മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റും; തുറന്ന വെളിപ്പെടുത്തലുമായി സംവിധായകൻ സിദ്ദിഖ്

0

എക്കാലത്തും മലയാളികൾ ഓർത്തുവെക്കുന്ന ഒരു പിടി സിനിമകളിൽ പെട്ടതാണ് 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ് . ജയറാം,മുകേഷ്, ശ്രീനിവാസൻ എന്നിവർ ജീവിച്ചു കാണിച്ച സിനിമ. സിദ്ദിഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ നായകനിലും നായികയിലും വരുത്തിയ ആ വലിയ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ദ്ധിഖ്

സിദ്ദിഖി​ന്റെ വാക്കുകൾ ഇങ്ങനെ:

ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടൻ സുരേഷ് ​ഗോപിയെ ആയിരുന്നു. നടൻ പിൻമാറിയതോടെയാണ് ജയറാമിലേക്ക് സിനിമ എത്തുന്നത്. മീന ആയിരുന്നു ചിത്രത്തിലെ നായിക. മീനയ്ക്ക് പകരം ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. ഇതിൽ വന്ന മാറ്റത്തെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. സിദ്ദിഖിന്റെ വാക്കുകൾ വായിക്കാം.

‘എപ്പോഴും നമുക്ക് പ്രശ്നം വന്നിരിക്കുന്നത് നായികയെ കാസ്റ്റ് ചെയ്യുമ്പോഴാണ്. എന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ​ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ ആണ്. ഇപ്പുറത്ത് മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും. ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തത്’

Leave a Reply