എറണാകുളത്ത് സ്വകാര്യ ബസിലെ കണ്ടക്ടർമാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി

0

കൊച്ചി: എറണാകുളത്ത് ബസ് ജീവനക്കാരിൽ നിന്ന് എം.ഡി.എം.എ പിടികൂടി. ആലുവയിലെ സ്വകാര്യ ബസിലെ കണ്ടക്ടർമാരിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂർ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് നിരീക്ഷണമാരംഭിച്ചത്. 183 മില്ലിഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

Leave a Reply