സ്കൂൾ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം; സമുദായ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരു അറസ്റ്റിൽ

0

ബംഗളൂരു: സ്കൂൾ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂർത്തി മുരുഗ ശരണരു അറസ്റ്റിൽ.

ശ​ര​ണ​രു നേ​തൃ​ത്വം ന​ൽ​കു​ന്ന മു​രു​ഗ മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ൾ, മ​ഠാ​ധി​പ​ൻ ത​ങ്ങ​ളെ വ​ർ​ഷ​ങ്ങ​ളാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​വ​രു​ടെ പ​രാ​തി​യിന്മേൽ പോലീസ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്ത ശ​ര​ണ​രു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Leave a Reply