ദീപാവലി അടക്കമുള്ള ഉത്സവസീസൺ മുന്നിൽ കണ്ട് പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാർട്ടും ആമസോണും വിൽപ്പന മേള പ്രഖ്യാപിച്ചു

0

ദീപാവലി അടക്കമുള്ള ഉത്സവസീസൺ മുന്നിൽ കണ്ട് പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാർട്ടും ആമസോണും വിൽപ്പന മേള പ്രഖ്യാപിച്ചു. ബിഗ് ബില്യൺ ഡേയ്സ് എന്ന പേരിൽ ഫ്ളിപ്പ്കാർഡ് നടത്തുന്ന വ്യാപാരമേളയ്ക്ക് സെപ്റ്റംബർ 23നാണ് തുടക്കമാകുക. സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ വലിയ ഓഫറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഈ സമയത്ത് തന്നെയാണ്. ഇതോടെ ഇ- കോമേഴ്സ് വ്യാപാരരംഗത്ത് ഇരുകമ്പനികളും തമ്മിൽ കടുത്ത മത്സരം ഉണ്ടാവുമെന്ന് ഉറപ്പായി. സെപ്റ്റംബർ 23ന് തന്നെയാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ആരംഭിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകൾക്കായി ഇരുകമ്പനികളും മത്സരിക്കുന്ന കാഴ്ചയാണ് ദൃശ്യമാവുക.

വ്യാപാരമേളയിൽ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കുമായി ചേർന്ന് ഫ്ളിപ്പ്കാർട്ട് പത്തുശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് അനുവദിക്കും. ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്ക് മുന്നോടിയായി സ്മാർട്ട്ഫോണുകളുടെയും മറ്റു ഉൽപ്പന്നങ്ങളുടെയും വിൽപ്പന മെച്ചപ്പെടുത്താൻ വലിയ ഓഫറുകൾ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്ക് ഇഷ്ട ബ്രാൻഡുകൾ ഉപയോക്താക്കളുടെ കൈകളിൽ എത്തിക്കാനാണ് പദ്ധതി.ഇതിന് പുറമേ മെച്ചപ്പെട്ട എക്സ്്ചേഞ്ച് ഓഫറുകളും ഫ്ളിപ്പ്കാർട്ട് അവതരിപ്പിക്കും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മറ്റു ഓഫറുകൾക്ക് പുറമേ എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഓരോ പർച്ചെയ്സിനും പത്തുശതമാനം അധികം ഡിസ്‌കൗണ്ട് അനുവദിക്കും. ആദ്യ പർച്ചയെസിന് 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണിത്.ഇരുകമ്പനികളുടെയും വ്യാപാരമേളയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഉപയോക്താക്കൾ.

Leave a Reply