ലാവലിൻ കേസ് വീണ്ടും മാറ്റി, ഇന്ന് പരിഗണിക്കില്ല

0

ദില്ലി: എസ് എൻ സി ലാവലിൻ കേസിന്റെ ഹർജി ഇന്ന് പരിഗണിക്കില്ല. ഉച്ചയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ തുടരുകയാണ്. ഇന്ന് ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന്, കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് , ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകി. ഇന്ന് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 2018 ജനുവരി 11ന് സുപ്രിംകോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹരജികള്‍ മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here