ഐ.​എ​ൻ.​എ​സ്‌ വി​ക്രാ​ന്ത് ക​മീ​ഷ​നി​ങ് ച​ട​ങ്ങി​ൽ കു​വൈ​ത്ത്‌ മ​ല​യാ​ളി​യും

0

കു​വൈ​ത്ത്‌ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച, ഭാ​ര​തം സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ആ​ദ്യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ്‌ വി​ക്രാ​ന്തി​ന്റെ ക​മീ​ഷ​നി​ങ് ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി കു​വൈ​ത്ത്‌ മ​ല​യാ​ളി​യും. മൂ​വാ​റ്റു​പു​ഴ കോ​ത​മം​ഗ​ലം ഊ​ര​മ​ന സ്വ​ദേ​ശി​യും കു​വൈ​ത്ത്‌ ജ​ല വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി.​സി. ജോ​ർ​ജാ​ണ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​ത്. 60-70 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യി​ൽ ലെ​ഫ്റ്റ​ന​ന്റ്‌ പ​ദ​വി​യി​ൽ ഇ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം 30 വ​ർ​ഷ​മാ​യി കു​വൈ​ത്ത്‌ ജ​ല വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ൽ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്റാ​യി സേ​വ​നം ചെ​യ്തു​വ​രു​ക​യാ​ണ്. ച​ട​ങ്ങു​ക​ളി​ലേ​ക്ക് ചീ​ഫ്‌ ഓ​ഫ്‌ നേ​വ​ൽ സ്റ്റാ​ഫി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ക്ഷ​ണ​ക്ക​ത്ത് ല​ഭി​ച്ച​ത്‌. ഭാ​ര്യ ശോ​ഭ ജോ​ർ​ജി​നോ​ടൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത പി.​സി. ജോ​ർ​ജ് ചീ​ഫ് ഓ​ഫ് നേ​വ​ൽ സ്റ്റാ​ഫ് അ​ഡ്മി​റ​ൽ ഹ​രി​കു​മാ​റി​നോ​ട് ഒ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here