കെ എസ് ആർ ടി സി വനിതാ കണ്ടക്ടർ മോശമായി സംസാരിച്ചു; ശബ്​ദരേഖയുമായി പരാതിക്കാരൻ

0

കൊല്ലം: കെ എസ് ആർ ടി സി ബസിനുള്ളിൽ ജീവനക്കാ‌ർ മോശമായി പെരുമാറിയെന്ന് പരാതി. കൊല്ലം പത്തനാപുരം സ്വദേശി ഷിബു എബ്രഹാമാണ് പരാതിയുമായി രം​ഗത്തെത്തിയത്. ഇന്നലെ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തെങ്കാശിയിലേയ്ക്ക് പോയ ബസിലെ വനിതാ കണ്ടക്ടർ മോശമായി സംസാരിച്ചെന്നും ഡ്രൈവർ മർദ്ദിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. പരാതിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു.

വനിതാ കണ്ടക്ടർ യാത്രക്കാരുമായി നിരന്തരം വഴക്കുണ്ടാക്കിയെന്ന് പരാതിക്കാരൻ പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം. ഇയാൾ ഫോണിൽ ഇത് റെക്കോർഡ് ചെയ്യാൻ ആരംഭിച്ചപ്പോൾ കണ്ടക്ടർ പ്രകോപിതയാവുകയും പരാതിക്കാരനുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. റെക്കോർഡ് ചെയ്യാൻ അധികാരമില്ലെന്നും ശബ്ദരേഖ ഡിലീറ്റ് ചെയ്യാതെ ബസ് മുന്നോട്ട് പോകില്ലെന്നും കണ്ടക്ടർ പറയുന്നു. പൊലീസിനെ വിളിക്കാനും ഇവർ ആവശ്യപ്പെടുന്നു.

എന്നാൽ കണ്ടക്ടർ യാത്രക്കാരുമായി അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്നും പൊലീസിനെ വിളിക്കാനും പരാതിക്കാരനും പറയുന്നു. ശബ്ദരേഖ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് റോഡിൽ നിർത്തിയിട്ട് ഡ്രൈവർ പ്രകോപനമുണ്ടാക്കിയതായും പരാതിയിലുണ്ട്. പുനലൂർ ഡി വൈ എസ് പിയ്ക്കും കെ എസ് ആർ ടി സി എം ഡിയ്ക്കും നൽകിയ പരാതിയിൽ കെ എസ് ആർ ടി സി അന്വേഷണം ആരംഭിച്ചു

Leave a Reply