ഓണത്തിന് വരുമാനത്തിൽ സർവകാല റെക്കോർഡിട്ട് കെഎസ്ആർടിസി; പ്രതിദിന കളക്ഷൻ ടാർജറ്റ് ഭേദിച്ചു

0

തിരുവനന്തപുരം; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസിയ്ക്ക് സർവ്വകാല റെക്കോർഡ്. 12 തീയതി തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടി റെക്കോർഡ് ഇട്ടത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്. സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജററ്റിനെക്കാൾ 107.96% .

ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%).സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്.കെഎസ്ആർടിസി – സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here