കൊട്ടിയത്ത് വീട്ടില്‍ കയറി 14-കാരനെ തട്ടിക്കൊണ്ടുപോയി

0

കൊട്ടിയത്ത് വീട്ടില്‍ കയറി 14-കാരനെ തട്ടിക്കൊണ്ടുപോയി; തമിഴ്‌സംഘം സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തി

കൊല്ലം: കൊട്ടിയത്ത് തമിഴ്‌സംഘം വീട്ടില്‍ കയറി 14-കാരനെ തട്ടിക്കൊണ്ടു പോയി. കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാറശാലയില്‍ വെച്ച് സംഘത്തെ പൊലീസ് പിടികൂടി. കുട്ടി അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്.

കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറയിച്ചു.

Leave a Reply