സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തിസമയം മാറ്റാന്‍ ഖാദര്‍ കമ്മിറ്റി ശിപാര്‍ശ

0

സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തിസമയം മാറ്റാന്‍ ഖാദര്‍ കമ്മിറ്റി ശിപാര്‍ശ. രാവിലെ എട്ടുമുതല്‍ ഉച്ചയ്‌ക്ക്‌ ഒരുമണിവരെയായി സ്‌കൂളുകളുടെ സമയം ക്രമീകരിക്കണമെന്ന്‌ ഖാദര്‍ കമ്മിറ്റി സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്‌തു. കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടിലാണീ ശിപാര്‍ശ.
രാജ്യത്ത്‌ പൊതുവെ അംഗീകരിക്കപ്പെട്ട സമയക്രമമാണിത്‌. കുട്ടികള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമായതിനാലാണ്‌ ഈ സമയക്രമം ശിപാര്‍ശ ചെയ്‌തത്‌. സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ, ഐ.എസ്‌.സി. സിലബസുകളിലുള്ള സ്‌കൂളുകളില്‍ ഇത്‌ വിജയപ്രദമായി നടപ്പാക്കിയിട്ടുണ്ട്‌. മറ്റ്‌ സംസ്‌ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളും ഈ രീതിയിലേക്കു മാറിയിട്ടുണ്ട്‌.
അധ്യാപക പരിശീലനത്തിന്‌ അഞ്ചു വര്‍ഷ കോഴ്‌സും കമ്മിറ്റി ശിപാര്‍ശ ചെയ്‌തു. പ്ലസ്‌ ടു കഴിഞ്ഞവര്‍ക്ക്‌ അപേക്ഷിക്കാം. ടി.ടി.സി, ബി.എഡ്‌ കോഴ്‌സുകള്‍ വേണ്ടെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

Leave a Reply