പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ

0

പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎ. ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഘടന അറിയിച്ചു.

ക​ണ്ണി​നു​സ​മീ​പ​ത്തെ മു​റി​വി​ലൂ​ടെ വൈ​റ​സ് അ​തി​വേ​ഗം ത​ല​ച്ചോ​റി​നെ ബാ​ധി​ച്ചു​വെ​ന്നും മ​രു​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു​തു​ട​ങ്ങും മു​ന്‍​പ് വൈ​റ​സ് ബാ​ധി​ച്ചി​രി​ക്കാ​മെ​ന്നും ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​ഭി​രാ​മി​യു​ടെ ജീ​വ​നെ​ടു​ത്ത​ത് എ​ന്നാ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്തെ​ത്തി. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വേ​ണ്ടെ​ന്നും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

അ​ഭി​രാ​മി​യെ ആ​ദ്യം പെ​രു​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് എ​ത്തി​ച്ച​ത്. രാ​വി​ലെ എ​ട്ട​ര സ​മ​യ​ത്ത് ആ​ശു​പ​ത്രി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. നാ​ലു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് കു​ത്തി​വ​യ്പെ​ടു​ത്ത​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here