കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരത്തെ സ്വാഗതം ചെയ്യുന്നെന്ന് കെസി വേണുഗോപാല്‍

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരത്തെ സ്വാഗതം ചെയ്യുന്നെന്ന് കെസി വേണുഗോപാല്‍. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കും. വോട്ടര്‍ പട്ടിക വിവാദം അനാവശ്യമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോഴുമുള്ളത്. അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കാനില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. യാത്ര നയിക്കാന്‍ ഏറ്റവും യോഗ്യന്‍ രാഹുല്‍ ഗാന്ധിയാണ്. 18 പേര്‍ സ്ഥിരമായി രാഹുലിനൊപ്പം യാത്രയില്‍ ഉണ്ടാകും. മോദിയെ നേരിടാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply