കർണാടക ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടി അന്തരിച്ചു

0

കർണാടക ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടി അന്തരിച്ചു.ബംഗളൂരുവിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 61 വയസായിരുന്നു.

ബ​സ​വ​രാ​ജ് ബൊ​മ്മൈ മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ ക​ട്ടി ഹു​ക്കേ​രി മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​യാ​ണ്. എം​എ​ൽ​എ ആ​യി​രു​ന്ന പി​താ​വ് വി​ശ്വ​നാ​ഥ് ക​ട്ടി​യു​ടെ നി​ര്യാ​ണെ​ത്തു​ട​ർ​ന്ന് ന​ട​ന്ന 1985-ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

ഹു​ക്കേ​രി​യി​ലെ ബെ​ല്ലാ​ബ​ഗേ​വാ​ഡി ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച ക​ട്ടി ജ​ന​താ പാ​ർ​ട്ടി​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ജ​ന​താ​ദ​ൾ, ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ്, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് ബി​ജെ​പി​യി​ൽ അം​ഗ​മാ​യ​ത്.

Leave a Reply