താങ്ങുവില പദ്ധതി, വിലസ്ഥിരതാ ഫണ്ട് എന്നിവയ്ക്കു കീഴിൽ സംഭരിക്കുന്ന പയറുവർഗങ്ങൾ സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യാൻ തീരുമാനം

0

താങ്ങുവില പദ്ധതി, വിലസ്ഥിരതാ ഫണ്ട് എന്നിവയ്ക്കു കീഴിൽ സംഭരിക്കുന്ന പയറുവർഗങ്ങൾ സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക കിഴിവും അനുവദിക്കും.

താങ്ങുവില പ്രകാരം തുവരപ്പരിപ്പ്, ഉഴുന്ന്, ചുവന്ന പരിപ്പ് (മസൂർദാൽ) എന്നിവയുടെ സംഭരണപരിധി 25 ശതമാനത്തിൽ നിന്ന് 40% ആയി വർധിപ്പിക്കുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഉൽപാദക സംസ്ഥാനത്തെ വിതരണവിലയേക്കാൾ ക‌ിലോയ്ക്ക് 8 രൂപ കിഴിവിൽ 15 ലക്ഷം ടൺ പയറുവർഗങ്ങളാണ് സംസ്ഥാനങ്ങൾക്കു നൽകുക. ഉച്ചഭക്ഷണ വിതരണം, പൊതുവിതരണം, ശിശു വികസന പരിപാടികൾ എന്നിവയ്ക്ക് ഇത് ഉപയോഗിക്കാം. 1200 കോടി രൂപ ഇതിനായി കേന്ദ്രം ചെലവിടും. നിലവിൽ 30.55 ലക്ഷം ടൺ പയറുവർഗങ്ങൾ സർക്കാർ സംഭരണ കേന്ദ്രങ്ങളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here