ആഫ്രിക്കൻ സ്വദേശികളുടെ ഇടനിലക്കാരൻ; കിളിമാനൂർ സ്വദേശി ബിനു കുട്ടൻ പിടിയിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന വൻ ലഹരിവേട്ടയുടെ മുഖ്യകണ്ണി പിടിയിൽ.ആഫ്രിക്കൻ സ്വദേശികളുടെ ഇടനിലക്കാരനായ കിളിമാനൂർ സ്വദേശി ബിനു കുട്ടനാണ് ഡിആർഐയുടെ പിടിയിലായത്.

തിരുവനന്തപുരം ബാലരാമപുരത്ത് 22 കിലോ ഹെറോയിനാണ് കഴിഞ്ഞ ദിവസം ഡിആർഐ പിടികൂടിയത്. 150 കോടി വിലമതിക്കുന്ന ഹെറോയിനാണ് കണ്ടെടുത്തത്. ആഫ്രിക്കയിൽ നിന്നായിരുന്നു വൻ തോതിൽ ഹെറോയിൻ എത്തിച്ചത്.

ലഹരി വേട്ട നടന്ന അന്നു തന്നെ രണ്ട് പേരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെയാണ് അന്ന് അറസ്റ്റു ചെയ്തത്. ബാലരാമപുരത്തുള്ള വാടക വീട്ടിലാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സിംബാബ്വെയിലെ ഹരാരെയിൽ നിന്നും മുംബൈയിലേക്കാണ് ആദ്യം ഹെറോയിൻ എത്തിച്ചത്. ശേഷം ട്രെയിൻ മാർ​ഗം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു

Leave a Reply