ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോല്‍വി

0

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോല്‍വി. ആറ് വിക്കറ്റിനായിരുന്നു പരാജയം. ഇതോടെ ഇന്ത്യന്‍ ടീം ഫൈനലില്‍ കടക്കണമെങ്കില്‍ ഭാഗ്യം തുണയ്ക്കണം.

41 പ​ന്തി​ൽ 72 റ​ൺ​സ് നേ​ടി​യ രോ​ഹി​ത് ശ​ർ​മ​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 173 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ശ്രീ​ല​ങ്ക 19.5 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ജ​യം ക​ണ്ടു.

രോ​ഹി​ത് ശ​ർ​മ​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ക​രു​ത്ത്. നേ​രി​ട്ട 32-ാം പ​ന്തി​ൽ രോ​ഹി​ത് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. ഓ​പ്പ​ണ​ർ കെ.​എ​ൽ. രാ​ഹു​ൽ (ഏ​ഴ് പ​ന്തി​ൽ ആ​റ്), വി​രാ​ട് കോ​ഹ്‌​ലി (നാ​ലു പ​ന്തി​ൽ പൂ​ജ്യം) എ​ന്നി​വ​ർ മ​ട​ങ്ങി​യ​ശേ​ഷം രോ​ഹി​തും സൂ​ര്യ​കു​മാ​ർ യാ​ദ​വും ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ത്യ​യെ ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്. 29 പ​ന്തി​ൽ ഒ​രു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം സൂ​ര്യ​കു​മാ​ർ യാ​ദ​വ് 34 റ​ണ്‍​സ് നേ​ടി.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ (13 പ​ന്തി​ൽ 17), ഋ​ഷ​ഭ് പ​ന്ത് (13 പ​ന്തി​ൽ 17), ദീ​പ​ക് ഹൂ​ഡ (നാ​ല് പ​ന്തി​ൽ മൂ​ന്ന്) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ര​വി ബി​ഷ്ണോ​യ്ക്കു പ​ക​രം പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ എ​ത്തി​യ ആ​ർ. അ​ശ്വി​ൻ ഒ​രു സി​ക്സി​ന്‍റെ ബ​ല​ത്തോ​ടെ ഏ​ഴ് പ​ന്തി​ൽ 15 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

174 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റേ​ന്തി​യ ശ്രീ​ല​ങ്ക ഇ​ന്ത്യ​ക്കു ത​ക​ർ​പ്പ​ൻ മ​റു​പ​ടി ന​ൽ​കി. അ​ഞ്ചാം ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ അ​വ​ർ 50 റ​ണ്‍​സ് ക​ട​ന്നു. അ​ർ​ഷ​ദീ​പ് സിം​ഗി​ന്‍റെ ആ​ദ്യ ര​ണ്ട് ഓ​വ​റി​ൽ 26 റ​ണ്‍​സാ​ണു പി​റ​ന്ന​ത്.

ല​ങ്ക​യ്ക്കാ​യി ഓ​പ്പ​ണ​ർ​മാ​രാ​യ കു​ശാ​ൽ മെ​ൻ​ഡി​സ് (37 പ​ന്തി​ൽ 57), പ​തും നി​സാ​ങ്ക (37 പ​ന്തി​ൽ 52) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഇ​വ​രു​ടെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 11.1 ഓ​വ​റി​ൽ 97 റ​ൺ​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.

LEAVE A REPLY

Please enter your comment!
Please enter your name here