ഇന്ത്യ – ചൈന സൈനികർ നേർക്കുനേർനിന്ന ലഡാക്കിലെ ഗോഗ്ര ഹോട്ട്‌സ്പ്രിങ് മേഖലയില്‍ നിന്ന് സൈനിക പിൻമാറ്റം തുടങ്ങി

0

ഇന്ത്യ – ചൈന സൈനികർ നേർക്കുനേർനിന്ന ലഡാക്കിലെ ഗോഗ്ര ഹോട്ട്‌സ്പ്രിങ് മേഖലയില്‍ നിന്ന് സൈനിക പിൻമാറ്റം തുടങ്ങി. ഇരുരാജ്യങ്ങളും നടത്തിയ 16-ാം വട്ട കമാൻഡർ തല ചർച്ചകൾക്കൊടുവിലാണു നടപടി. ലഡാക്കിലെ ഗോഗ്ര ഹോട്ട്‌സ്പ്രിങ് മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്‍മാറി തുടങ്ങിയ വിവരം ചൈനയും ഇന്ത്യയും പ്രസ്താവനയില്‍ അറിയിച്ചു.

ഷാങ്ഹായ് സഹകരണ ഉച്ചക്കോടി ഉസ്‌ബെക്കിസ്ഥാനില്‍ നടക്കാനിരിക്കെയാണ് പിന്‍മാറ്റം. യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ മുമന്നാടിയാണ് ഈ നടപടിയെന്ന് കരുതുന്നു. നേരത്തേ പലതവണ വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഗോഗ്രയില്‍ നിന്ന് പിന്‍മാറാന്‍ ചൈന തയാറായിരുന്നില്ല.

Leave a Reply