ഇന്ന്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത സാഹചര്യത്തില്‍ ക്രമസമാധാനപാലനത്തിനു കര്‍ശന നിര്‍ദേശങ്ങളുമായി പോലീസ്‌

0

ഇന്ന്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത സാഹചര്യത്തില്‍ ക്രമസമാധാനപാലനത്തിനു കര്‍ശന നിര്‍ദേശങ്ങളുമായി പോലീസ്‌.
കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവരെ കേസെടുത്ത്‌ ഉടന്‍ അറസ്‌റ്റ്‌ ചെയ്യും. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍ എന്നിവരും അറസ്‌റ്റിലാകും. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്‌ഥാന പോലീസ്‌ മേധാവി അനില്‍കാന്ത്‌ എല്ലാ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
സമരക്കാര്‍ പൊതുസ്‌ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ്‌ ശ്രദ്ധചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്‌.
സംസ്‌ഥാനത്തെ മുഴുവന്‍ പോലീസ്‌ സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here