പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു

0

പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്കിനെ തകർത്തതിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണ്.
ബാങ്കിന്‍റെ അറ്റകുറ്റ പണിക്ക് 14 ലക്ഷം രൂപ ചെലവ് വരുന്നതിന് 34 ലക്ഷം രൂപ ചെലവഴിച്ചെന്നും ആരോപിച്ചു. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ജനകീയ സമര സമിതിയും മത്സരിക്കും. വാർത്തസമ്മേളനത്തിൽ അജയകുമാർ, വി. എസ്. ചാക്കോ, എൻ. സത്യാനന്ദൻ, ദാനിയേൽ പറമ്പക്കോട്ട്, സജു കള്ളിക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.

Leave a Reply