സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുസ്ലീം ലീഗിന് അതിൻ്റെ പേരിൽ മാറ്റം വരുത്തേണ്ടി വന്നാൽ ? ഈയൊരു സാഹചര്യത്തിലേക്കാണോ കാര്യങ്ങളുടെ സഞ്ചാരമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

0

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുസ്ലീം ലീഗിന് അതിൻ്റെ പേരിൽ മാറ്റം വരുത്തേണ്ടി വന്നാൽ ? ഈയൊരു സാഹചര്യത്തിലേക്കാണോ കാര്യങ്ങളുടെ സഞ്ചാരമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുസ്ലീം ലീഗിൻ്റെ പേര് സംബന്ധമായി സുപ്രീംകോടതിയിൽ നിന്നുയർന്ന ചില പരാമർശങ്ങളാണ് അത്തരത്തിലൊരു ചിന്തയിലേക്ക് വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയ പാർട്ടികൾ മതപരമായ ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരിക്കുകയാണ്. നിലവിൽ കോടതിയുടെ പരിഗണനയിലാണ് കാര്യങ്ങൾ. കോടതിയുടെ തീരുമാനം ഹർജിക്കാരന് അനുകൂലമാകുകയാണെങ്കിൽ മുസ്ലീം ലീഗ് എന്ന ബ്രാൻഡ് നാമം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇല്ലാതാകുമെന്നുറപ്പാണ്. ( muslim league will have find new name )

ഉത്തർപ്രദേശ് ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ് ചെയർമാൻ സയ്യിദ് വസീം റിസ്‌വിയാണ് ഇതുസംബന്ധിച്ച ഹർജി നൽകിയത്. മുംബൈയിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും തൻ്റെ സന്ദർശന വേളയിൽ നിരവധി മതപരമായ കെട്ടിടങ്ങളിൽ അതുമായി ബന്ധപ്പെട്ട പതാകകൾ കണ്ടതായി ഹർജിക്കാരൻ ആരോപിക്കുന്നു. പലയിടങ്ങളിലും ഈ പതാകകൾ ഹിന്ദു, മുസ്ലീം സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്നുള്ള ഗുരുതരമായ ആരോപണങ്ങളും റിസ്‌വി ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം പതാകകൾ ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ പതാകയായി ഉപയോഗിക്കുന്നതിനെയാണ് റിസ്വി ഹർജിയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

മതപരമായ പേരുകളും പതാകകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനെത്തന്നെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. പേരും ചിഹ്നങ്ങളും 1951 ലെ ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുണ്ടെന്ന് പ്രസ്തുത ഹർജിയുടെ വാദം കേൾക്കുന്നതിനിടെ ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ, ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനോട് വ്യക്തമാക്കി. . ചന്ദ്രക്കലയും നക്ഷത്രങ്ങളും പ്രത്യേക നിറവുമൊക്കെ മതചിഹ്നങ്ങളായി കണക്കാക്കുന്ന രാജ്യത്ത് ഇത്തരം പതാകയും മതപരമായ പേരുമുള്ള ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വോട്ട് തേടുകയാണെങ്കിൽ, അവർ നിയമവും മതേതരവും ലംഘിക്കുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here