നിർമാണം പൂർത്തിയായി ആറുമാസത്തിനകം റോഡ് തകർന്നാൽ ‌കേസെടുക്കാൻ ഉത്തരവ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ റോഡ് (Roads) തകര്‍ന്നാല്‍ വിജിലന്‍സ് കേസെടുക്കും. നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടന്ന് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എഞ്ചിനീയര്‍ക്കുമെതിരെയാണ് കേസെടുക്കുക. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്.
റോഡുകളിൽ വലിയ കുഴികൾ രൂപപ്പെടുകയും അപകടങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ തകര്‍ന്നാല്‍ ആരും ഉത്തരവാദികളല്ലാത്ത അവസ്ഥ മാറണെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.

Leave a Reply