കറിപൗഡറുകളിലും പാക്കറ്റ് ഉല്പന്നങ്ങളിലും മായം കലര്‍ത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

0

കറിപൗഡറുകളിലും പാക്കറ്റ് ഉല്പന്നങ്ങളിലും മായം കലര്‍ത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപാക്കറ്റുകളിലും മറ്റു ഉല്പന്നങ്ങളിലും മറ്റും മായം കണ്ടെത്തിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. പരിശോധനകള്‍ കര്‍ശനമാക്കുന്നതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് വ്യക്തമാക്കി. വിഷയത്തില്‍ ഭക്ഷ്യാസുരക്ഷ കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കി.

Leave a Reply