ഓണക്കാലത്ത്‌ പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്‌

0

ഓണക്കാലത്ത്‌ പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്‌. കഴിഞ്ഞ ഒരാഴ്‌ചകൊണ്ട്‌ വില ഇരട്ടിയോളമായി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കാലംതെറ്റി പെയ്‌ത മഴയും കേരളത്തില്‍ വിളവു കുറഞ്ഞതുമാണു വിലകൂടാന്‍ കാരണമായി പറയുന്നത്‌. എന്നാല്‍, തമിഴ്‌നാട്ടില്‍ പച്ചക്കറികള്‍ക്ക്‌ വലിയ വില ഉയര്‍ന്നിട്ടില്ലെന്നും ഓണംമുന്നില്‍ കണ്ട്‌ ഇടനിലക്കാരും കച്ചവടക്കാരും വില കൂട്ടിയതാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. മഴ കോരിച്ചൊരിഞ്ഞതോടെ സംസ്‌ഥാനത്ത്‌ ഉല്‍പ്പാദനം കുറഞ്ഞതുകൊണ്ട്‌ നാടന്‍ ഇനങ്ങള്‍ക്കും വില കൂടുതലാണ്‌.
കാരറ്റ്‌, ബീന്‍സ്‌, വെണ്ടക്ക, മുരിങ്ങയ്‌ക്ക നാരങ്ങ, പയര്‍ എന്നിവയ്‌ക്ക്‌ കിലോയ്‌ക്ക്‌ നൂറു രൂപ കടന്നു. ഏത്തയ്‌ക്ക, ഞാലിപ്പൂവന്‍ പഴങ്ങള്‍ക്കും വില കൂടുതലാണ്‌.

ഇനം, ഒരാഴ്‌ചമുമ്പുള്ള വില -നിലവിലെ വില
പയര്‍ – 60- 100
വെണ്ട- 50 – 100
പാവയ്‌ക്ക്‌ 70- 100
ബീന്‍സ്‌80- 100
കാരറ്റ്‌ 80- 120
ബീറ്റ്‌ റൂട്ട്‌ 50-70
കാപ്‌സിക്കം 80- 120
മുരിങ്ങ 80- 120
പച്ചമുളക്‌ 40 -60
മാങ്ങ 50- 100
ചെറുനാരങ്ങ 60-140
കോളിഫ്‌ളവര്‍- 50-70

Leave a Reply