സംസ്‌ഥാനത്ത്‌ ഇന്ന്‌ ശക്‌തമായ മഴയ്‌ക്കു സാധ്യത

0

തിരുവനന്തപുരം/കൊച്ചി: സംസ്‌ഥാനത്ത്‌ ഇന്ന്‌ ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാവകുപ്പിന്റെ മുന്നറിയിപ്പ്‌. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത്‌ മത്സ്യബന്ധനം തടഞ്ഞു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണു മുന്നറിയിപ്പ്‌.
അതേസമയം, ചക്രവാതച്ചുഴിയുടെ ഫലമായി കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന കനത്തമഴയ്‌ക്കു നേരിയ ശമനമുണ്ട്‌. അടുത്തയാഴ്‌ച സാധാരണമഴയേ സംസ്‌ഥാനത്തു ലഭിക്കൂവെന്നു കാലാവസ്‌ഥാവിദഗ്‌ധര്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍, പടിഞ്ഞാറന്‍ കാറ്റ്‌ ശക്‌തമായി തുടരുന്നതിനാല്‍ പതിവ്‌ മണ്‍സൂണ്‍ തുടരും. സംസ്‌ഥാനത്ത്‌ ഇന്നും നാളെയുമായി കോഴിക്കോട്ടും കണ്ണൂരും കാസര്‍ഗോഡും യെലോ അലെര്‍ട്ടാണ്‌. കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ ഒന്‍പതുവരെ മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും 9% കുറവാണ്‌. 1837.1 മില്ലീമീറ്റര്‍ മഴ കിട്ടേണ്ട സ്‌ഥാനത്ത്‌ 1663.6 മില്ലീമീറ്ററാണു ലഭിച്ചത്‌.

Leave a Reply