പിന്തുടർന്നത് ഒന്നര കിലോമീറ്ററോളം; മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് നിർത്തി യുവതി

0

പാലക്കാട്: കൂറ്റനാടിന് സമീപം അമിത വേഗത്തിലെത്തിയ ബസ് തടഞ്ഞ് നിർത്തി യുവതി. മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് പിൻതുടർന്ന് ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്ര തടഞ്ഞിട്ടത്. പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ മരണയോട്ടം നടത്തിയ രാജപ്രഭ ബസാണ് തടഞ്ഞിട്ടത്.

രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.

Leave a Reply