കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ കീഴടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ‌യും റിമാൻഡ് ചെയ്തു

0

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ കീഴടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ‌യും റിമാൻഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി‌യാണ് ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.

ജി​ല്ലാ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക​ൾ എ​ല്ലാ​വ​രും ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സ​മി​തി അം​ഗ​വും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​അ​രു​ണ്‍, ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ അ​ശി​ന്‍, രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, സ​ജി​ന്‍ എ​ന്നി​വ​രാ​ണ് ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യും ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ​യു​മാ​ണ് ഇ​വ​ർ മ​ർ​ദി​ച്ച​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ല്‍ 16 പേ​രു​ണ്ടെ​ങ്കി​ലും പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്ത​ത് ഏ​ഴ് പേ​രെ​യാ​ണ്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here