മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളായ അഞ്ച് ഡി.വൈ.എഫക്ക.ഐ., സി.പി.എം.പ്രവര്‍ത്തകര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്

0

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളായ അഞ്ച് ഡി.വൈ.എഫക്ക.ഐ., സി.പി.എം.പ്രവര്‍ത്തകര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം 28 മണിക്കൂര്‍ സമയത്തെ പോലീസക്ക കസ്റ്റഡിയില്‍ കോടതി വിട്ടു കൊടുത്തെങ്കിലും ഏഴ് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ തെളിവെടുപ്പ് പോലും സാധ്യമായില്ലെന്നക്ക പോലീസ് കോടതിയില്‍ അറിയിച്ചു.
അതേ സമയം, പോലീസിനെതിരേ ആഞ്ഞടിച്ച് സി.പി.എം. ജില്ലാ സെക്രട്ടി പി. മോഹനന്‍ രംഗത്തെത്തി. സിറ്റി പോലീസ് കമ്മിഷണര്‍ അക്ബര്‍, സ്ത്രീകള്‍ അടക്കമുള്ള സി.പി.എം. പ്രവര്‍ത്തകെര വേട്ടയാടുകയാണെന്ന് മോഹനന്‍ ആരോപിച്ചു. ആവിക്കല്‍തോട് സംഘര്‍ഷത്തില്‍ പോലീസിനെതിരേ പ്രതികരിച്ച തീവ്രവാദികളെ സംരക്ഷിക്കുന്ന സമീപനമാണക്ക കമ്മിഷണര്‍ സ്വീകരിച്ചതെന്നും മോഹനന്‍ ആരോപിച്ചു.
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രഖ്യാപിത പോലീസ് നയത്തിനെതിരേ ചുരുക്കം ചില പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നു. അക്ബര്‍ കമ്മിഷണറായി എത്തിയ ശേഷമാണ് ഇത്തരത്തില്‍ പോലീസ് സമീപനം മാറിയതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് സംവിധാനത്തിനെതിരേ ജില്ലാ സെക്രട്ടറിയുടെ ആരോപണം പാര്‍ട്ടി അണികള്‍ക്കിടയിലും ചര്‍ച്ചയായി. അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടി വരുതിയിലാക്കാനുള്ള നീക്കമാണ് മോഹനന്റെതെന്ന് പ്രതിപക്ഷം ആരോപിച്ചു. സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കോവൂര്‍ കരിങ്കുമ്മല്‍ കെ.അരുണ്‍ എന്ന ഉണ്ണി (34) അടക്കം അഞ്ച് ഡി.വൈ.എഫക്ക.ഐ., സി.പി.എം. പ്രവര്‍ത്തകരാണ് അറസക്കറ്റിലായത്.
ഓഗസക്കറ്റ് 31നായിരുന്നു സംഭവം. പ്രതികള്‍ പോലീസിനക്ക മൂക്കിന് താഴെ ഒളിവില്‍ കഴിഞ്ഞിട്ടും അറസക്കറ്റ് ചെയ്യാതെ ആദ്യ ഘട്ടത്തില്‍ ഒഴിഞ്ഞക്ക മാറിയെന്നാണക്ക ആക്ഷേപം. പ്രതിഷേധം ശക്തമാക്കുകയും പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്തതോടെ ഇവര്‍ നടക്കാവ് സ്‌റ്റേഷനില്‍ നേതാക്കളുടെ അകമ്പടിയോടെയെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായി. പ്രതികളെ പോലീസ് കസക്കറ്റഡിയില്‍ വാങ്ങിയതോടെയാണ് സി.പി.എം. നേതൃത്വം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.
പ്രതികള്‍ ഷൂ ഇട്ട് ചവിട്ടുകയായിരുന്നുവെന്നും ഈ ഷൂ കണ്ടെത്തേണ്ടതുണ്ടെന്നും പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്നുമായിരുന്നും മൂന്നക്ക ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികളുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.

Leave a Reply