തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുമരണം; 20 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം

0

തിരുവനന്തപുരം: മുതലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇരുപതു പേരെ കാണാനില്ല. നാലുപേര്‍ നീന്തി രക്ഷപ്പെട്ടു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ശേഷം അഞ്ചുതെങ്ങില്‍ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. വലിയ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. 23 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട 4 പേര്‍ നീന്തി കരയിലെത്തി. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. കരയിലെത്തിയ എല്ലാവരെയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരയില്‍പ്പെട്ട്‌ ബോട്ട് പൂര്‍ണമായി മറിഞ്ഞു. അഞ്ച് തെങ്ങ് ഹാര്‍ബറില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലിസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Leave a Reply