ചലച്ചിത്രകാരന്‍ ഴാങ് ലൂക്ക് ഗൊദാർദ് അന്തരിച്ചു

0

പാരിസ്: വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ഴാങ് ലൂക്ക ഗൊദാര്‍ദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ അന്ത്യം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു. ഫ്രഞ്ച് സിനിമകൾക്ക് പുതുമാന‌ങ്ങൾ നൽകിയ ഗൊദാർദ് 1960 കളിലാണ് സിനിമാരംഗത്തേക്ക് എത്തുന്നത്.

ബ്രത്‌ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ഫ്രഞ്ച് സിനിമകൾക്ക് പുതുമാന‌ങ്ങൾ നൽകിയ ഗൊദാർദ് 1960 കളിലാണ് സിനിമാരംഗത്തേക്ക് എത്തുന്നത് . അതുവരെയുണ്ടായിരുന്ന പരമ്പരാഗത സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചടുക്കി കൊണ്ട് ലോക ക്ലാസിക്കുകളാണ് അദ്ദേഹം സൃഷ്ടിച്ചത്.

Leave a Reply