യവാത്മാൾ ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ; രണ്ടുമാസത്തിനിടയിൽ ജീവനൊടുക്കിയത് 60 കർഷകർ

0

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ക‍ർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം. രണ്ടുമാസത്തിനിടയിൽ ജീവനൊടുക്കിയത് 60 കർഷകർ. യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 ക‍ർഷകർ ആത്മഹത്യ ചെയ്തു.

ഈ വർഷത്തെ ആകെ കർഷക ആത്മഹത്യകളുടെ എണ്ണം 205 ആയി ഉയർന്നതായും യവാത്മാൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കർഷക ആത്മഹത്യകളെ പ്രതിരോധിക്കാൻ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്നും നാളെയുമായി കർഷകർക്ക് ബോധവത്കരണം നടത്താനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here