തലനാരിഴക്കാണ് ഫൈസ രക്ഷപട്ടത്. ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിൽ നിന്ന തെറിച്ച് പുറത്തെക്ക് വീഴുകയായിരുന്നു ഈ എൽ.കെ.ജി സ്റ്റുഡന്റ്

0

കൊച്ചി : തലനാരിഴക്കാണ് ഫൈസ രക്ഷപട്ടത്. ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിൽ നിന്ന തെറിച്ച് പുറത്തെക്ക് വീഴുകയായിരുന്നു ഈ എൽ.കെ.ജി സ്റ്റുഡന്റ്.ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് വാഹനത്തിൽ നിന്ന് അപ്രതീക്ഷിതമായി വീണത്.

വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂൾ വിദ്യാർത്ഥിനിയായ ഫൈസ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബസിന്റെ എമർജൻസി വാതിൽ വഴി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.

നാട്ടുകാർ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തിയതുകൊണ്ടാണ് കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടി ബസിൽ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് നാട്ടുകാരാണ് ശ്രദ്ധയിൽപ്പെടുത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

റോഡിൽ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടിയിലേക്ക് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.

Leave a Reply