പരീക്ഷ തെറ്റായി എഴുതി: പത്താം ക്ലാസുകാരന്‍ ദളിത് ബാലനെ അധ്യാപിക തല്ലിക്കൊന്നു

0

സ്‌കൂൾ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപികയുടെ മർദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ഔറയ്യയിൽ നിന്നുള്ള നിഖിൽ ആണ് മരിച്ചത്. ഔറയ്യയിലെ അചൽദയിലെ ആദർശ് ഇന്റർ കോളേജിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നിഖിൽ. സോഷ്യൽ സയൻസ് പരീക്ഷ തെറ്റായി എഴുതിയതാണ് മർദ്ദനത്തിന് കാരണം. അധ്യാപികയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് രാജു പരാതി നൽകി.

അധ്യാപിക അശ്വിനി സിംഗ്, നിഖിലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തെ തുടർന്ന് വിദ്യാർഥിയുടെ ആരോഗ്യനില വഷളാവുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. അധ്യാപികയ്‌ക്കെതിരെ അചർദ പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷയിൽ പിഴവ് വരുത്തിയെന്ന് ആരോപിച്ച് സെപ്റ്റംബര്‍ ഏഴിനാണ് കുട്ടിയെ അധ്യാപിക മർദ്ദിക്കുന്നത്.

പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്നു. 24-ാം തീയതിയാണ് കുട്ടി മരിക്കുന്നത്. സംഭവത്തിൽ അധ്യാപികയെ ചോദ്യം ചെയ്യും. ജാതി സൂചനയുള്ള അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചതായും പരാതിയുണ്ട്. പ്രതികളെ പിടികൂടാൻ മൂന്നംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ടണ്ട് ചാരു നിഗം പറഞ്ഞു.

Leave a Reply