രവി നരേനെ കള്ളപണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

0

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മേധാവി രവി നരേനെ കള്ളപണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

എൻഎസ്ഇയുടെ സെർവർ ഉപയോഗവുമായി ബന്ധപ്പെട്ട കോ-ലൊക്കേഷൻ തട്ടിപ്പിലും അനധികൃത ഫോണ്‍ ചോർത്തൽ കേസിലും നരേന്‍റെ പങ്കാളിത്തം മനസിലാക്കാനാണ് അറസ്റ്റെന്നാണ് സൂചന.

1994 മുതൽ 2013 വരെ എൻഎസ്ഇയുടെ എംഡി, സിഇഓ പദവിയിലും 2013 മുതൽ 2017 വരെ വൈസ് ചെയർമാൻ പദവിയിലും ജോലി ചെയ്ത നരേൻ 1997 മുതൽ എൻഎസ്ഇ ജീവനക്കാരുടെ ഫോണ്‍ ചോർത്തി എന്ന് ഇഡി ആരോപിക്കുന്നു.

എൻഎസ്ഇയുടെ സെർവറിന് സമീപമുള്ള സ്ഥലത്ത് സിസ്റ്റം സ്ഥാപിച്ച് പ്രവർത്തനം നടത്താൻ കന്പനികളെ അനുവദിക്കുന്ന കോ-ലൊക്കേഷൻ പ്രക്രിയയിൽ തിരിമറി നടത്തി വേണ്ടപ്പെട്ടവർക്ക് ട്രേഡിംഗ് വിവരങ്ങൾ നേരത്തെ അറിയാനുള്ള സൗകര്യം ഒരുക്കിയെന്ന പരാതിയിലും നരേൻ പ്രതിയാണ്. തട്ടിപ്പ് പുറത്തറിയാതിരിക്കാൻ കോ-ലൊക്കേഷൻ സിസ്റ്റം ഓഡിറ്റിലും തിരിമറി നടന്നതായി ഇഡി ആരോപിക്കുന്നു.

നേരത്തെ, നരേന്‍റെ പിൻഗാമിയായ ചിത്ര രാമകൃഷ്ണനെ പ്രസ്തുത കേസുകളിൽ ഏജൻസികൾ അറ്സറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here