ഡിവൈഎഫ്ഐ നേതാവ് യുവതിയെ പീഡിപ്പിച്ചത് വീട്ടിൽ അതിക്രമിച്ച് കയറി; വിഷ്ണുവിനെ അറ​സ്റ്റ് ചെയ്ത് പോലീസ്

0

തിരുവനന്തപുരം : പീഡനക്കേസിൽ ഡിവൈഎഫ്ഐ നേതാവ് അറ​സ്റ്റിൽ ഡിവൈഎഫ്ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണു(33) ആണ് അറ​സ്റ്റിലായത്.

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 16 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. യുവതി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്

സംഭവം പാർട്ടി ഓഫീസിൽ വെച്ച് ഒതുക്കി തീർക്കാനാണ് ശ്രമം നടന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തി. വിഷ്ണുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply