നിയമസഭയിലെ കൈയാങ്കളിക്കിടെ യു.ഡി.എഫ്‌. എം.എല്‍.എമാര്‍ വി. ശിവന്‍കുട്ടിയെ മര്‍ദിച്ചു ബോധംകെടുത്തിയെന്ന പ്രസ്‌താവനയിലുറച്ച്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഇ.പി. ജയരാജന്‍

0

നിയമസഭയിലെ കൈയാങ്കളിക്കിടെ യു.ഡി.എഫ്‌. എം.എല്‍.എമാര്‍ വി. ശിവന്‍കുട്ടിയെ മര്‍ദിച്ചു ബോധംകെടുത്തിയെന്ന പ്രസ്‌താവനയിലുറച്ച്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കണ്ട കാര്യമാണ്‌ താന്‍ പറഞ്ഞത്‌. ശിവന്‍കുട്ടി ഒന്നും കണ്ടിട്ടില്ല. അദ്ദേഹം ബോധംകെട്ടു കിടക്കുകയായിരുന്നുവെന്നും ജയരാജന്‍ ആവര്‍ത്തിച്ചു.
മര്‍ദിച്ചു ബോധംകെടുത്തിയെന്ന പ്രസ്‌താവനയെക്കുറിച്ചു ജയരാജനോടു തന്നെ ചോദിക്കണമെന്നായിരുന്നു ഇന്നലെ ശിവന്‍കുട്ടിയുടെ പ്രതികരണം. അതിനിടെ, ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെതിരേയും ജയരാജന്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണം. ഉള്ള കാര്യം മുഖത്തുനോക്കി പറയുന്നയാളാണ്‌ മുഖ്യമന്ത്രി. കര്‍ട്ടനു പുറകില്‍നിന്ന്‌ കളിക്കുന്നവരല്ല നല്ല കമ്യൂണിസ്‌റ്റുകാര്‍. ഗവര്‍ണര്‍ക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ട്‌. അതാണ്‌ ഓരോ വാക്കിലും കാണുന്നത്‌. ഗവര്‍ണര്‍ പദവിയെക്കുറിച്ചുള്ള ഭരണഘടനാനുസൃതമായ പൊതുസങ്കല്‍പ്പം കാത്തുസൂക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ ബാധ്യസ്‌ഥനാണ്‌. പക്ഷേ, അദ്ദേഹം ആരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ കേരളത്തിന്റെ ജനാധ്യപത്യ, സാംസ്‌കാരിക ബോധത്തെ മലീമസമാക്കുകയാണെന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here