ഡുറന്‍ഡ്‌ കപ്പ്‌: ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്‌

0

കൊല്‍ക്കത്ത: ഡുറന്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി. മൊഹമ്മദന്‍ സപോര്‍ട്ടിങ്‌ 3-0 ത്തിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌.
ബ്ലാസ്‌റ്റേഴ്‌സിന്റെ യുവനിരയ്‌ക്ക് മൊഹമ്മദന്റെ ഒന്നാം നിരയോട്‌ ഏറ്റുമുട്ടി നില്‍ക്കാനായില്ല. 17-ാം മിനിറ്റില്‍ ഫയസിന്റെ ഗോളിലൂടെ അവര്‍ മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്‌സിന്‌ മൊഹമ്മദന്‍ ഗോള്‍ കീപ്പറെ പരീക്ഷിക്കാനായില്ല. 55-ാം മിനിറ്റില്‍ മൊഹമ്മദന്‍ ദൗദയിലൂടെ രണ്ടാം ഗോളടിച്ചു. 85-ാം മിനിറ്റില്‍ ദൗദയുടെ തന്നെ ഒരു ഹെഡര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പതനം ഉറപ്പാക്കി. മുഹമ്മദ്‌ ഐമനും റോഷനും ചേര്‍ന്നു നടത്തിയ ചില നീക്കങ്ങള്‍ മാത്രമാണ്‌ ബ്ലാസ്‌റ്റേഴ്‌സിനു പ്രതീക്ഷ നല്‍കിയത്‌.
ഇന്നു നടക്കുന്ന മത്സരത്തില്‍ ബംഗളുരു ഒഡീഷ എഫ്‌.സിയെയും 11 നു നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ചെന്നൈയിനെയും നേരിടും. 12 നാണു ഹൈദരാബാദും രാജസ്‌ഥാനും തമ്മിലുള്ള മത്സരം. 14, 15നും ആയി സെമി ഫൈനലുകള്‍ നടക്കും. 18 നാണ്‌ ഫൈനല്‍.

Leave a Reply