മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​: ന​ട​പ​ടി ശ​ക്ത​മാ​ക്കി ആ​ർ.​ഒ.​പി

0

മസ്കറ്റ്‌ : മയക്കുമരുന്ന് കടത്തിനെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. ആഗസ്റ്റിൽ രാജ്യത്തേക്ക് കടത്തിയ 258 കിലോയിലധികം മയക്കുമരുന്നാണ് രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടിയത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 വിദേശികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർകോട്ടിക്‌ ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 30ന് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കൈവശംവെച്ചതിന് വിദേശിയെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. അതേ ദിവസം, വൻതോതിൽ മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഏഷ്യക്കാരെ ആർ.ഒ.പി അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സംഘങ്ങളുമായി ചേർന്ന് മയക്കുമരുന്ന് കടത്തിയതിന് ഒരു ഏഷ്യക്കാരനെ ആഗസ്റ്റ് 24ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.

പ്ര​തി​യി​ൽ​നി​ന്ന് 43 കി​ലോ​യി​ല​ധി​കം ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന്, 25 കി​ലോ ഹ​ഷീ​ഷ്, ഓ​പി​യം, ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. 20 കി​ലോ ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ആ​ഗ​സ്റ്റ് 20ന് ​വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ​ൻ​റ് ഏ​ഷ്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

18ന്, ​ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് സ​ലാ​ല​യി​ലെ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ, മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച നാ​ല് അ​റ​ബി​ക​ളെ​യും ഏ​ഷ്യ​ക്കാ​രെ​യും പി​ടി​കൂ​ടി. ക്രി​സ്റ്റ​ൽ മ​യ​ക്കു​മ​രു​ന്നും അ​ഞ്ച് കി​ലോ ഹ​ഷീ​ഷും കൈ​വ​ശം​വെ​ച്ച​തി​ന് ഏ​ഷ്യ​ൻ സ്വ​ദേ​ശി​യെ ആ​ഗ​സ്റ്റ് 17നും ​അ​റ​സ്റ്റ് ചെ​യ്തു. 15ന് 18 ​കി​ലോ ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രു ഏ​ഷ്യ​ക്കാ​ര​നും പി​ടി​യി​ലാ​യി. 73 കി​ലോ ക​ഞ്ചാ​വു​മാ​യി രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ബീ​ച്ചി​ൽ​നി​ന്ന് പി​ടി​കൂ​ടി. ആ​ഗ​സ്റ്റ് നാ​ലി​ന് 13 കി​ലോ ഹ​ഷീ​ഷു​മാ​യി ര​ണ്ട് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ​യും വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് ഏ​ഷ്യ​ൻ വം​ശ​ജ​രെ ആ​ഗ​സ്റ്റ് മൂ​ന്നി​നും പി​ടി​കൂ​ടി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here