പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോരാട്ടം അഴിമതിയോടല്ല, ആം ആദ്മി പാർട്ടിയോടാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ

0

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോരാട്ടം അഴിമതിയോടല്ല, ആം ആദ്മി പാർട്ടിയോടാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. പ്രതിപക്ഷ പാർട്ടി എംഎൽഎമാരെ കാശു കൊടുത്തു വാങ്ങുന്നവർക്ക് എങ്ങനെയാണ് അഴിമതിയെ നേരിടാനാവുക. ബിജെപി അധികാരത്തിൽ ഇല്ലാത്തിടത്തും ഭൂരിപക്ഷം കുറഞ്ഞിടത്തും കോടികൾ കൈക്കൂലി നൽകി എംഎൽഎമാരെ വിലയ്ക്കു വാങ്ങുന്നു. എന്നിട്ട് ചെങ്കോട്ടയിൽ കയറി നിന്ന് അഴിമതിക്കെതിരെ പ്രസംഗിക്കുന്നു. വഴങ്ങാത്ത എംഎൽഎമാർക്കെതിരെ കേസ് എടുത്തും ഇഡി, ആദായനികുതി റെയ്ഡ് നടത്തിയും പീഡിപ്പിക്കുന്നു– കേജ്‌രിവാൾ ആരോപിച്ചു. അതേസമയം, കേജ്‌രിവാൾ പൊങ്ങച്ചക്കാരനാണെന്നും ഓരോ സംസ്ഥാന തിരഞ്ഞെടുപ്പിനു മുൻപും ഇതുപോലുള്ള നാടകങ്ങൾ നടത്താറുണ്ടെന്നും ബിജെപി തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here