ചുവപ്പ് ഡ്രസ് കോഡിൽ മുഖ്യമന്ത്രിയുടെ കുടുംബം; ഓണച്ചിത്രം പങ്കുവച്ച് റിയാസ്

0

തിരുവനന്തപുരം∙ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ള മുണ്ടും ഷർട്ടും മുഖ്യമന്ത്രി ധരിച്ചപ്പോൾ ഭാര്യയും മക്കളുമടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേർന്നുള്ള ഡ്രസ് കോഡിലാണ് ഓണം ആഘോഷിച്ചത്.
ഭാര്യ കമല, മകൾ വീണ, മകൻ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം ഓണക്കോടിയിൽ മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോ മുഹമ്മദ് റിയാസാണ് സമൂഹമാധ്യമത്തിൽ‌ പങ്കുവച്ചത്.

മകനും മരുമകനും കൊച്ചുമകനും ചുവപ്പ് കുർത്തയും മുണ്ടും ഉടുത്താണ് ഒപ്പം ചേർന്നത്. പോസ്റ്റിനു താഴെ നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പെടെയുള്ളവർ ആശംസകളുമായി എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here