കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനായി സുപ്രീംകോടതി സ്വന്തം സംവിധാനം ഒരുക്കുമെന്ന് ചീഫ് ജസ്റ്റീസ് യു.യു. ലളിത്

0

കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനായി സുപ്രീംകോടതി സ്വന്തം സംവിധാനം ഒരുക്കുമെന്ന് ചീഫ് ജസ്റ്റീസ് യു.യു. ലളിത്. സുപ്രീംകോടതി നടപടികളുടെ ലൈവ് സ്ട്രീംമിംഗിന് പകർപ്പവകാശം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇ​പ്പോ​ൾ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. സു​പ്രീം​കോ​ട​തി​ക്ക് ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന് സ്വ​ന്തം സം​വി​ധാ​നം ഉ​ട​ൻ ത​യാ​റാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ട്യൂ​ബി​ൽ ഉ​ൾ​പ്പെ​ടെ സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടാ​വു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ​ക​ർ​പ്പ​വ​കാ​ശം ഏ​ർ​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 18ലേ​ക്ക് മാ​റ്റി.

സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക​ൾ ലൈ​വാ​യി ഇ​ന്നു മു​ത​ലാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യുന്ന​ത്.

Leave a Reply