വഖഫ്ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം

0

വഖഫ്ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബിൽ സഭ റദ്ദാക്കും.

ബി​ൽ റ​ദ്ദാ​ക്കി​ക്കൊ​ണ്ടു​ള്ള റി​പ്പീ​ലിം​ഗ് ബി​ൽ വ്യാഴാഴ്ച സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കും. റ​ദ്ദാ​ക്ക​ൽ ബി​ല്ലാ​യ​തി​നാ​ൽ ബി​ല്ലി​ന്മേ​ലു​ള്ള പ​തി​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ആ​വ​ശ്യ​മാ​യ​തി​നാ​ൽ ഇ​തി​ൽ ച​ർ​ച്ച​യ്ക്ക് സാ​ധ്യ​ത​യി​ല്ല. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് റ​ദ്ദാ​ക്ക​ൽ ബി​ല്ലി​ന്‍റെ ക​ര​ടി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

സ​ഭാ​സ​മ്മേ​ള​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ കാ​ര്യ​വി​വ​ര​പ്പ​ട്ടി​ക​യി​ൽ ബി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന​ങ്ങ​ൾ പി​എ​സ്‌​സി​ക്ക് വി​ട്ട തീ​രു​മാ​ന​ത്തി​നെ​തി​രെ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ബി​ൽ പാ​സാ​ക്കി നി​യ​മ​മാ​യെ​ങ്കി​ലും മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തി​യ​തി​നാ​ൽ ഇ​തു​വ​രെ അ​ത​നു​സ​രി​ച്ചു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച് നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here