കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ബസുകൾ കുടുങ്ങി; യാത്രക്കാർ പെട്ടുപോയത് ആറു മണിക്കൂറും; പാലക്കാട്ടെ സംഭവം ഇങ്ങനെ..

0

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ 6 മണിക്കൂർ ബസുകൾ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. ബസ് സ്റ്റാന്റിൽ നിന്നും പുറത്തേക്കുള്ള ചാലിൽ സ്ഥാപിച്ച സ്ലാബ് പൊട്ടിയതാണ് കാരണം.

കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിലുളള റോഡിൽ ഇന്നലെ ചാൽ കുഴിച്ച് പണി നടന്നിരുന്നു. ഇവിടെ സ്ഥാപിച്ച സ്ലാബാണ് പൊട്ടിയത്. ഇതൊടെ 22 ബസുകൾ ബസ് സ്റ്റാന്റിനകത്ത് നിന്നും പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയായി

Leave a Reply