കോല്‍ക്കത്തയില്‍ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

0

കോല്‍ക്കത്തയില്‍ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ഇവരെ കാണാതായത്.

കാ​റി​നു​ള്ളി​ല്‍ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മു​ഖ്യ​പ്ര​തി സ​ത്യേ​ന്ദ്ര ജ​യി​ന്‍ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ലെ ബാ​ഗി​ഹാ​ട്ടി മേ​ഖ​ല​യി​ല്‍ നി​ന്നും ഓ​ഗ​സ്റ്റ് 22നാ​ണ് അ​ത​നു ഡേ, ​അ​ഭി​ഷേ​ക് ന​സ്‌​ക​ര്‍ എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മോ​ച​ന ദ്ര​വ്യ​മാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട അ​ത​നു​വി​ന്റെ വീ​ട്ടി​ലേ​ക്ക് പ്ര​തി​ക​ള്‍ ഫോ​ണ്‍ ചെ​യ്തി​രു​ന്നു. 50,000 രൂ​പ​യാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് നാ​ളു​ക​ള്‍​ക്ക് ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ‌​യം, കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും മാ​താ​പി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ ത​ങ്ങ​ളെ ത​ട​ഞ്ഞു​വെ​ന്നും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു

Leave a Reply